Sunday, December 26, 2010

ഈന്തപ്പഴം ബിസ്കറ്റ്‌


ഈന്തപ്പഴംകുരുകളഞ്ഞ്നുറുകിയത് -ഒരുകപ്പ്
വെണ്ണ -മൂന്ന് ടിസ്പൂണ്‍
പഞ്ചസാര -കാല്‍ കപ്പ്
ബിസ്‌ക്കറ്റ് -ഒരു പാക്കറ്റ്
ബട്ടര്‍ പേപ്പര്‍ -ഒരു ഷീറ്റ്
തയ്യാറാകുന്ന വിധം
----------------------------------
ഒരു ചട്ടി ചൂടാക്കി, വെണ്ണയിട്ട് ഉരുകുമ്പോള്‍ അണ്ടിപരിപ്പ് എള്ള് എന്നിവ ചേര്‍ത്തതിനു ശേഷം പഞ്ചസാര ഇട്ട് ഇളക്കി, ഉരുകുമ്പോള്‍ അരിഞ്ഞുവെച്ചിരിക്കുന്ന ഈന്തപ്പഴം ഇട്ട് നല്ല മണം വരുന്നതുവരെ വഴറ്റുക. നന്നായി വഴന്നുകഴിയുമ്പോള്‍ തീ ഓഫ് ചെയ്തശേഷം പൊടിച്ചു വെച്ചിരിക്കുന്ന ബിസ്‌ക്കറ്റ് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു ബട്ടര്‍ പേപ്പറിലേക്ക് മാറ്റി, പേപ്പര്‍ അകത്തേക്ക് വരാത്തതുപോലെ റോള്‍ ചെയ്യുക. തണുത്തശേഷം ഫ്രിഡ്ജില്‍ ഒരു ദിവസം മുഴുവന്‍ സൂക്ഷിക്കുക. അതിനുശേഷം പേപ്പര്‍ മാറ്റി വട്ടത്തില്‍ മുറിച്ച് ഉപയോഗികാം.

നന്ദിയോടെ സഖി

Thursday, December 23, 2010

കടല ചപ്പാത്തി


ഗോതമ്പ് പൊടി -രണ്ട് കപ്പ്
വെള്ളം -ആവിശ്യത്തിന്
ഉപ്പ് - ആവിശ്യത്തിന്
ശര്‍കര പൊടിച്ചത് -കാല്‍ കപ്പ്
തെങ്ങ ചിരകിയത് -കാല്‍ കപ്പ്
കടല -ഒരു കപ്പ്
എള്ള് -രണ്ട് ടിസ്പൂണ്‍
അണ്ടിപരിപ്പ് -കാല്‍ കപ്പ്
നെയ്യ് -ആവിശ്യത്തിന്

തയ്യാറാകുന്ന വിധം
------------------
ഗോതമ്പ് പൊടി പാകത്തിന് ഉപ്പ് ചേര്‍ത്ത് ചപ്പാത്തിക് കുഴകുന്നത് പോലെ വെള്ളം ചേര്‍ത്ത് കുഴക്കുക .
കടല വെള്ളത്തിലിട്ടു കുതിര്‍ന്നതിനു ശേഷം വേവിച്ച് പോടിചെടുകുക .
ഇതിലേക്ക്‌ ശര്‍കര പൊടിച്ചതും തെങ്ങ അണ്ടിപരിപ്പ് എള്ള് എന്നിവ ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകള്‍ ആകുക .
കുഴച്ചുവേച്ച ചപ്പാത്തി മാവ്‌ ചെറിയ ഉരുളകള്‍ ആകി കയ്യില്‍ വെച്ച് പരത്തി നടുക്ക്‌ കടല കൂട്ട് വെച്ച് മാവ് കടല കൂട്ട് കാണാത വിധത്തില്‍ ഉരുട്ടുക .എന്നിട്ട് ചെറുതാക്കി പരത്തി ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചുട്ടെടുക്കുക .

നന്ദിയോടെ സഖി .

Thursday, December 16, 2010

മില്‍ക്ക് കടല കറി


കടല -കാല്‍ കപ്പ്
സവാള -ഒന്ന്
പച്ചമുളക് -രണ്ട്
തകാളി പേസ്റ്റ്‌ -ഒരു ടിസ്പൂണ്‍
മല്ലിച്ചപ്പ്‌ ചെറുതായി അറിഞ്ഞത് -കാല്‍ കപ്പ്
മഞ്ഞള്‍ പൊടി -കാല്‍ ടിസ്പൂണ്‍
മുളക്പൊടി -ഒരു ടിസ്പൂണ്‍
ഉപ്പ് -ആവിശ്യത്തിന്
പാല്‍ -കാല്‍ കപ്പ്
അരിപൊടി -ഒരു ടിസ്പൂണ്‍
കടുക്‌ -ഒരു ടിസ്പൂണ്‍
വെളിച്ചെണ്ണ -നാല് ടിസ്പൂണ്‍
വെള്ളം -ഒരു കപ്പ്
തയ്യാറാകുന്ന വിധം
------------------
കടല നാല് മണികൂര്‍ വെള്ളത്തിലിട്ടതിനു ശേഷം കുറച്ച് വെള്ളം ഒയിച്ച് വേവിചെടുകുക.
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്‌ ഇട്ട്‌ പൊട്ടിയാല്‍ സവാള ചെറുതായി അറിഞ്ഞത് ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതു വരെ ഇളകുക .
ഇതിലേക്ക്‌ തകാളി പേസ്റ്റ്‌ മഞ്ഞള്‍ പൊടി മുളക് പൊടി എന്നിവ ചേര്‍ത്ത് ഇളകിയ ശേഷം കടല ചേര്‍ക്കുക .
ശേഷം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക .അരിപോടി പാലില്‍ കലകി ഇതിലേക്ക്‌ ഒയിക്കുക .
പാകത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കുക .ചെറുതായി തിളവന്നാല്‍ മല്ലിച്ചപ്പ്‌ പച്ചമുളക് ചെറുതായി അറിഞ്ഞതും ചേര്‍ത്ത് ഇളകുക .ചൂടോടു കൂടി പുട്ടിനു കൂടെ ഉപയോഗികാം .

നന്ദിയോടെ സഖി.

Monday, December 6, 2010

ക്യാപ്സികം ചെമ്മീന്‍ ഫ്രൈ


കഴുകിയ വ്രത്തിയാകിയ ചെമ്മീന്‍ -അര കിലോ
ക്യാപ്സികം -ഒന്ന്
മുളക്പൊടി -നാല് ടിസ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു ടിസ്പൂണ്‍
ഉപ്പ്‌ -ആവിശ്യത്തിന്
സവാള -ഒന്ന്
പച്ചമുളക് -രണ്ട്
തക്കാളി -ഒന്ന് ചെറുത്‌
വെളിച്ചെണ്ണ -ആവിശ്യത്തിന്
മല്ലിച്ചപ്പ് ചെറുതായി അരിഞ്ഞത് -കാല്‍ കപ്പ്
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -കാല്‍ കപ്പ്
തയാറാകുന്ന വിധം
---------------------------
മുളക്പൊടി മഞ്ഞള്‍പ്പൊടി ഉപ്പ്‌ എന്നിവ ചേര്‍ത്ത് ചെമ്മീന്‍ അര മണികൂര്‍ വെച്ചതിനു ശേഷം ചൂടായ എണ്ണയില്‍ ഇട്ട് പോരിച്ചെടുകുക .
ചിനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ വെളുത്തുള്ളി ഇട്ട് ബ്രൌണ്‍ നിറമായാല്‍ സവാള ഇട്ട് വയറ്റി പച്ചമുളക് തകാളി എന്നിവ ചേര്‍ത്ത് നല്ലവണ്ണം ഇളകിയത്തിന് ശേഷം ക്യാപ്സികം ചെറുതായി അരിഞ്ഞ് ചേര്‍ത്ത് ഇതിലേക്ക്‌ കുറച്ച് ഉപ്പ് മുളക്പൊടി ചേര്‍ത്ത് പൊരിച്ച ചെമ്മീന്‍ ഇട്ട് നല്ലവണ്ണം ഇളകിയ ശേഷം മല്ലിച്ചപ്പ് വിതറുക . ഒരു പാത്രത്തിലേക്ക് മാറ്റി ചൂടോടു കൂടി ഉപയോഗികുക

നന്ദിയോടെ സഖി

Friday, December 3, 2010

ആപ്പിള്‍ ഉപ്പുമാവ്‌


ആപ്പിള്‍ ചെറുതായി നുറുക്കിയത് - ഒരു കപ്പ്
റവ -ഒരു കപ്പ്
പഞ്ചസാര -4 ടിസ്പൂണ്‍
ഉപ്പ് -ആവിശ്യത്തിന്
ക്യാരറ്റ് ചെറുതായി നുറുക്കിയത് -കാല്‍ കപ്പ്
നെയ്യ്‌ -രണ്ട് ടിസ്പൂണ്‍
കടുക്‌ -അര ടിസ്പൂണ്‍
സവാള -ഒന്ന്
പാല്‍ -കാല്‍ കപ്പ്
വെള്ളം -കാല്‍ കപ്പ്
അണ്ടിപരിപ്പ് -കാല്‍ കപ്പ്

തയ്യാറാകുന്ന വിധം
-------------------
ചട്ടിയില്‍ നെയ്യ്‌ ഒഴിച്ച് കടുക്‌ ഇട്ട് പൊട്ടിയ ശേഷം സവാള ചെറുതായി അരിഞ്ഞത് ചേര്‍ത്ത് ബ്രൌണ്‍ നിറമായത്തിനു ശേഷം അണ്ടിപരിപ്പും ക്യാരറ്റും ചേര്‍ത്ത് ഇളകിയ ശേഷം പാലും വെള്ളവും ചേര്‍ത്ത് തിളച്ചാല്‍ പഞ്ചസാരയും ഉപ്പും ചേര്‍ക്കുക .
ഇതിലേക്ക്‌ റവ കുറേശ്ശെ ചേര്‍ത്ത് ഇളകുക .വെള്ളം വറ്റി തുടങ്ങിയാല്‍ ആപ്പിള്‍ ചേര്‍ത്ത് ചെറുതിയില്‍ നല്ലവണ്ണം ഇളകി വെള്ളം പൂര്‍ണ്ണമായും വറ്റിയാല്‍ അടുപ്പില്‍ നിന്നും മാറ്റുക .
ച്ചുടോടു കൂടി ഉപയോഗികാം

നന്ദിയോടെ സഖി.