Saturday, January 15, 2011

ചെറുപയര്‍ സുഖിയന്‍


1.ചെറുപയര്‍ വേവിച്ചത് -ഒരു കപ്പ്
2.ശര്‍ക്കര പൊടിച്ചത് -കാല്‍ കപ്പ്
3.എലക്കാപൊടി -അര ടിസ്പൂണ്‍
4.അണ്ടിപരിപ്പ് ചെറുതായി നുറുക്കിയത് -കല്‍ കപ്പു
5.നെയ്യ്‌ -രണ്ട് ടിസ്പൂണ്‍
6.തേങ്ങ ചിരകിയത്‌ -കാല്‍ കപ്പ്
7.മൈദ -1 കപ്പ്
8.പഞ്ചസാര -ഒരു ടിസ്പൂണ്‍
9.എണ്ണ -വറുക്കാന്‍ പാകത്തിന്
വെള്ളം -ഒരു കപ്പ്

തയ്യാറാകുന്ന വിധം
-------------------
ചട്ടി അടുപ്പില്‍ വെച്ച് ചുടായാല്‍ നെയ്യ്‌ ഒഴിച്ച് അണ്ടിപരിപ്പ് ചേര്‍ത്തതിനു ശേഷം 1,2,3,6 എന്നീ ചേരുവകള്‍ ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക.  വെള്ളം വറ്റി പാകമായാല്‍ വാങ്ങിവെച്ച് ചൂട് ആറിയാല്‍ ചെറിയ ഉരുളകള്‍ആകുക.
മൈദയും പഞ്ചസാരയും പാകത്തിന് വെള്ളം ഒഴിച്ച് കട്ടിയുള്ള പരുവത്തില്‍ കലക്കുക .
ചെറുപയര്‍ ഉരുളയാകിയത് മൈദ മാവില്‍ മുക്കി ചൂടായ എണ്ണയില്‍ ഇട്ട് പൊരിച്ചെടുക്കുക .

Monday, January 3, 2011

കുരുമുളക് ബീഫ്‌ ഫ്രൈ


ബീഫ്‌ -ഒരു കിലോ
കുരുമുളക്‌ പൊടി -നാല് ടേബിള്‍സ്പൂണ്‍
ചെറിയഉള്ളി -ഒരു കപ്പ്
ഇഞ്ചി ചതച്ചത് -ഒരു ടിസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -ഒരു ടിസ്പൂണ്‍
കറിവേപ്പില -ആവിശ്യത്തിന്
സവാള -ഒന്ന്
വെളിച്ചെണ്ണ -ആവിശ്യത്തിന്
ഏലക -മുന്ന്
പട്ട -രണ്ട് കഷ്ണം
മല്ലിപൊടി -രണ്ട് ടേബിള്‍സ്പൂണ്‍
തയ്യാറാകുന്ന വിധം
------------------
കുക്കര്‍ അടുപ്പില്‍ വെച്ച് ചുടായാല്‍ വെളിച്ചെണ്ണ ഒഴികുക .ഇതിലേക്ക്‌ ഏലക പട്ട ചേര്‍ത്തതിനു ശേഷം ചെറിയഉള്ളി ചതച്ചത് ചേര്‍ത്ത് ചെറുതായി നിറംമാറിയാല്‍ വെളുത്തുള്ളി ഇഞ്ചി കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക.
ബീഫ്‌ ചെറിയകഷ്ണങ്ങള്‍ ആകിയതും കുരുമുളക് രണ്ട് ടേബിള്‍സ്പൂണും മല്ലിപോടിയും ചേര്‍ത്ത് നല്ലവണ്ണം ഇളകി പാകത്തിന് വെള്ളം ഒഴിച്ച്‌ കുക്കര്‍ മൂടിവേച്ച് നല്ലവണ്ണം വേവിച്ചു വെള്ളം വറ്റിച്ചെടുകുക.
ചിനച്ചട്ടി അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച്‌ സവാള നിളത്തില്‍ അരിഞ്ഞത് ഇട്ട് വയറ്റുക ഇതിലേക്ക്‌ കറിവേപ്പിലയും കുരുമുളകും ഇട്ടതിനു ശേഷം വേവിച്ചു വെച്ച ബീഫ്‌ ചേര്‍ത്ത് കുറച്ചു സമയം ഇളക്കിയത്തിനു ശേഷം വാങ്ങിവെക്കുക.