
ചിക്കന്‍ -ഒരു കിലോ
ബിരിയാണി അരി -ഒരു കിലോ
സവാള -4
തക്കാളി -3
പച്ചമുളക് -4
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -ഒരു കപ്പ്
മല്ലിച്ചപ്പ് -അരകപ്പ്
പുദിന -കാല്കപ്പ്
ഗരംമസാല -രണ്ട്ടിസ്പൂണ്‍
മഞ്ഞള്‍പൊടി-അര ടിസ്പൂണ്‍
കുരുമുളക്പൊടി -അര ടിസ്പൂണ്‍
നെയ്യ് -നാല് ടിസ്പൂണ്‍
അണ്ടി മുന്തിരി വറുത്ത് -കാല്‍ കപ്പ്
ഉപ്പ് -പാകത്തിന്
ചെറുനാരങ്ങ -പകുതി
തയ്യാറാകുന്ന വിധം
------------------
1.ഒരു ചെമ്പ് അടുപ്പില്‍ വെച്ച് പകുതി വെള്ളം ഒഴിച്ച് തിളച്ചാല്‍ പാകത്തിന് ഉപ്പ് ചേര്‍ത്തതിനു ശേഷം അരി നല്ലവണ്ണം കഴുകി വെള്ളത്തിലേക് ഇടുക.
ഇതിലേക് ചെറുനാരങ്ങ നിര് ചേര്‍ത് നല്ലവണ്ണം ഇളകി അരി വെന്തതിനുശേഷം വെള്ളം ഊറ്റി ചോറ് മാറ്റിവെക്കുക .
2.ചെമ്പ് അടുപ്പില്‍ വെച്ച് നെയ്യ് ഒഴിച്ച് സവാള വഴറ്റി ബ്രൌണ്‍ നിറമായാല്‍ ഇഞ്ചി വെള്ളുതുള്ളി ചേര്‍ത്ത് ഇളക്കുക .ശേഷം പച്ചമുളക് ചതച്ചതും തകാളി അറിഞ്ഞതും മല്ലിച്ചപ്പ് പുദിനയും പകുതി ചേര്‍ത്ത് വഴറ്റുക
ഇതിലേക് മഞ്ഞള്‍പ്പൊടി കുരുമുളക്പൊടി ഗരംമസാല ഉപ്പ് ചേര്‍ത്ത് വഴട്ടിയത്തിനു ശേഷം ചിക്കന്‍ ചേര്‍ത്ത് ഇളകി ചെറുതിയില്‍ വേവിക്കുക.
ചിക്കന്‍ വെന്ത് വെള്ളംവറ്റി നെയ്യ് തെളിഞ്ഞുവന്നാല്‍ ബാക്കിയുള്ള മല്ലിച്ചപ്പ് പുതിനയും ചേര്‍ത്ത് അതിനു മേലെ ചോറ് ഇട്ടതിനു ശേഷം കുറച്ച് ഗരംമസാലയും അണ്ടി , മുന്തിരി വിതറുക .
നല്ലവണ്ണം മൂടി വെച്ച് , ചെറുതീയില്‍ അര മണികൂര്‍ വെച്ചതിനു ശേഷം ഉപയോഗികാം .
നന്ദിയോടെ സഖി.
1 comment:
നന്ദി, പരീക്ഷിച്ചു നോക്കട്ടെ
Post a Comment