Monday, October 25, 2010

റവ ലഡു



റവ -ഒരു കപ്പ്
പഞ്ചസാര -കാല്കപ്പ്‌
ഉപ്പ് -ഒരു നുള്ള്
എള്ള് -രണ്ട് ടിസ്പൂണ്‍
അണ്ടിപ്പരിപ്പ് -കാല്‍ കപ്പ്
ഉണകമുന്തിരി -കാല്‍ കപ്പ്
നെയ്യ്‌ -മൂന്ന് ടിസ്പൂണ്‍
പാല്‍ -രണ്ട്‌ ടിസ്പൂണ്‍
condensed milk -ഒരു ടിസ്പൂണ്‍

തയ്യാറാകുന്ന വിധം
-------------------
ചട്ടിയില്‍ നെയ്യ്‌ ഒഴിച്ച് അണ്ടിപരിപ്പ് മുന്തിരി വറുത്ത്‌ കോരുക്ക.
അതെ നെയ്യിലേക് എള്ള് ഇട്ട് പൊട്ടിയ ശേഷം റവ ഇട്ട് ചെറിയ തിയില്‍ കുറച്ച് സമയം ഇളകുക.
പകുതി വേവ് ആകുബോള്‍ ഉപ്പ് , പഞ്ചസാരയും ചേര്‍ത്ത് നല്ലവണ്ണം ഇളകുക.
അടുപ്പില്‍ നിന്ന് വാങ്ങിവെച്ച ശേഷം വറുത്തഅണ്ടി , മുന്തിരി ചേറ്കുക.
ചൂടാറിയ ശേഷം പാല്‍, condensed milk ചേര്‍ത്ത് കുഴച്ച് ഉരുളകളാകി ഉപയോഗികാം.

നന്ദിയോടെ സഖി .

Sunday, October 17, 2010

ആലൂ പൊറോട്ട


മൈദ -ഒരു കപ്പ്
ഉരുളകിഴങ്ങ് -രണ്ട്
തേങ്ങ -രണ്ട് ടിസ്പൂണ്‍
പച്ചമുളക് -രണ്ട്
കറിവേപ്പില -കാല്‍ കപ്പ്‌
സവാള -ഒന്ന്
മല്ലിഇല -ഒരു കപ്പ്
തയാറാകുന്ന വിധം
-------------------
ഉരുളകിയങ്ങ് പുഴുങ്ങി പോടികുക തേങ്ങ പച്ചമുളക് കറിവേപ്പില എന്നിവ ചതചെടുകുക

സവാള മല്ലിഇല ചെറുതായി അറിഞ് ഇതിലേക്ക്‌ ഉരുളകിയങ്ങ് പൊടിച്ചതും തേങ്ങാ ചതച്ചതും ഒന്നിച്ച് കുഴച്ച് ചെറിയ ഉരുളയാകുക

മൈദ കുഴച്ച്‌ ഓരോ ഉരുളയാകി കയില്‍ വെച്ച് ചെറുതായി പരത്തി അതിന്‍റെ നടുക്ക്‌ ഉരുളകിയങ്ങ് കൂട്ട് വെച്ച് കൂട്ട് കാണാത്ത വിധത്തില്‍ മൈദ ഉരുട്ടുക എന്നിട്ട് നല്ലവണ്ണം പരത്തി ചട്ടിയില്‍ നെയ്യ് ഒയിച്ച് ചുട്ടെടുക്കുക.

നന്ദിയോടെ സഖി .

Monday, October 11, 2010

ചെറുനാരങ്ങാ അച്ചാര്‍


ചെറുനാരങ്ങ -അര കിലോ
മുളകുപൊടി(red chilli) -4 ടിസ്പൂണ്‍
മഞ്ഞള്‍ പൊടി -അര ടിസ്പൂണ്‍
എണ്ണ -4 ടിസ്പൂണ്‍
കടുക്‌ -ഒരു ടിസ്പൂണ്‍
സുര്‍ക്ക -രണ്ട് ടിസ്പൂണ്‍
തയാറാകുന്ന വിധം
-----------------
ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ചെറുനാരങ്ങ ഇട്ട് തിളപ്പിച്ച് വെള്ളം ഒഴിവാക്കുക .ഒരു ചെറുനാരങ്ങ നാല് കഷ്ണമാക്കി മുറിക്കുക .
ചിനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്‌ ഇട്ട് പൊട്ടിയ ശേഷം മുളകുപൊടി മഞ്ഞള്‍പൊടി കഷ്ണങ്ങളാകിയ ചെറുനാരങ്ങ എന്നിവ ഓരോന്നായി ചേര്‍ത്ത് നല്ലവണ്ണം ഇളകുക .തിളപ്പിച്ചാറിയ വെള്ളം കാല്കപ്പ്‌ ഒഴിച്ച് നല്ലവണ്ണം ഇളകുക .ചീനച്ചട്ടി അടുപ്പില്‍ നിന്ന് വാങ്ങി വെച്ച് രണ്ട് ടിസ്പൂണ്‍ സുര്‍ക ഒഴികുക .
ചൂടാറിയാല്‍ ഒരു കുപ്പിയിലേക്ക്‌ മാറ്റി നല്ലവണ്ണം മൂടി വെക്കുക.ഒരായ്ച്ചകു ശേഷം ഉപയോഗികാം .

നന്ദിയോടെ സഖി.