Monday, October 11, 2010

ചെറുനാരങ്ങാ അച്ചാര്‍


ചെറുനാരങ്ങ -അര കിലോ
മുളകുപൊടി(red chilli) -4 ടിസ്പൂണ്‍
മഞ്ഞള്‍ പൊടി -അര ടിസ്പൂണ്‍
എണ്ണ -4 ടിസ്പൂണ്‍
കടുക്‌ -ഒരു ടിസ്പൂണ്‍
സുര്‍ക്ക -രണ്ട് ടിസ്പൂണ്‍
തയാറാകുന്ന വിധം
-----------------
ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ചെറുനാരങ്ങ ഇട്ട് തിളപ്പിച്ച് വെള്ളം ഒഴിവാക്കുക .ഒരു ചെറുനാരങ്ങ നാല് കഷ്ണമാക്കി മുറിക്കുക .
ചിനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്‌ ഇട്ട് പൊട്ടിയ ശേഷം മുളകുപൊടി മഞ്ഞള്‍പൊടി കഷ്ണങ്ങളാകിയ ചെറുനാരങ്ങ എന്നിവ ഓരോന്നായി ചേര്‍ത്ത് നല്ലവണ്ണം ഇളകുക .തിളപ്പിച്ചാറിയ വെള്ളം കാല്കപ്പ്‌ ഒഴിച്ച് നല്ലവണ്ണം ഇളകുക .ചീനച്ചട്ടി അടുപ്പില്‍ നിന്ന് വാങ്ങി വെച്ച് രണ്ട് ടിസ്പൂണ്‍ സുര്‍ക ഒഴികുക .
ചൂടാറിയാല്‍ ഒരു കുപ്പിയിലേക്ക്‌ മാറ്റി നല്ലവണ്ണം മൂടി വെക്കുക.ഒരായ്ച്ചകു ശേഷം ഉപയോഗികാം .

നന്ദിയോടെ സഖി.

4 comments:

Unknown said...

വെള്ളം ചേര്‍ക്കാമോ? വീട്ടില്‍ അമ്മ ഉണ്ടാക്കുമ്പോള്‍ വെള്ളം ചെര്‍ക്കാതെയാണ് ഉണ്ടാക്കാര്, കൂടുതല്‍ കാലം കേടു കൂടാതെ ഇരിക്കാന്‍.

ശ്രീ said...

വെള്ളം ചേര്‍ക്കാമെന്നത് എനിയ്ക്കും പുതിയ അറിവാണ്.

Unknown said...

വെള്ളം ചേര്‍ക്കാമോ? pettannu kedu varille?

Mrs.sakhi..സഖി said...

തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചാല്‍ കേടുവരത്തില്ല