Sunday, December 26, 2010

ഈന്തപ്പഴം ബിസ്കറ്റ്‌


ഈന്തപ്പഴംകുരുകളഞ്ഞ്നുറുകിയത് -ഒരുകപ്പ്
വെണ്ണ -മൂന്ന് ടിസ്പൂണ്‍
പഞ്ചസാര -കാല്‍ കപ്പ്
ബിസ്‌ക്കറ്റ് -ഒരു പാക്കറ്റ്
ബട്ടര്‍ പേപ്പര്‍ -ഒരു ഷീറ്റ്
തയ്യാറാകുന്ന വിധം
----------------------------------
ഒരു ചട്ടി ചൂടാക്കി, വെണ്ണയിട്ട് ഉരുകുമ്പോള്‍ അണ്ടിപരിപ്പ് എള്ള് എന്നിവ ചേര്‍ത്തതിനു ശേഷം പഞ്ചസാര ഇട്ട് ഇളക്കി, ഉരുകുമ്പോള്‍ അരിഞ്ഞുവെച്ചിരിക്കുന്ന ഈന്തപ്പഴം ഇട്ട് നല്ല മണം വരുന്നതുവരെ വഴറ്റുക. നന്നായി വഴന്നുകഴിയുമ്പോള്‍ തീ ഓഫ് ചെയ്തശേഷം പൊടിച്ചു വെച്ചിരിക്കുന്ന ബിസ്‌ക്കറ്റ് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു ബട്ടര്‍ പേപ്പറിലേക്ക് മാറ്റി, പേപ്പര്‍ അകത്തേക്ക് വരാത്തതുപോലെ റോള്‍ ചെയ്യുക. തണുത്തശേഷം ഫ്രിഡ്ജില്‍ ഒരു ദിവസം മുഴുവന്‍ സൂക്ഷിക്കുക. അതിനുശേഷം പേപ്പര്‍ മാറ്റി വട്ടത്തില്‍ മുറിച്ച് ഉപയോഗികാം.

നന്ദിയോടെ സഖി

No comments: