Thursday, December 23, 2010

കടല ചപ്പാത്തി


ഗോതമ്പ് പൊടി -രണ്ട് കപ്പ്
വെള്ളം -ആവിശ്യത്തിന്
ഉപ്പ് - ആവിശ്യത്തിന്
ശര്‍കര പൊടിച്ചത് -കാല്‍ കപ്പ്
തെങ്ങ ചിരകിയത് -കാല്‍ കപ്പ്
കടല -ഒരു കപ്പ്
എള്ള് -രണ്ട് ടിസ്പൂണ്‍
അണ്ടിപരിപ്പ് -കാല്‍ കപ്പ്
നെയ്യ് -ആവിശ്യത്തിന്

തയ്യാറാകുന്ന വിധം
------------------
ഗോതമ്പ് പൊടി പാകത്തിന് ഉപ്പ് ചേര്‍ത്ത് ചപ്പാത്തിക് കുഴകുന്നത് പോലെ വെള്ളം ചേര്‍ത്ത് കുഴക്കുക .
കടല വെള്ളത്തിലിട്ടു കുതിര്‍ന്നതിനു ശേഷം വേവിച്ച് പോടിചെടുകുക .
ഇതിലേക്ക്‌ ശര്‍കര പൊടിച്ചതും തെങ്ങ അണ്ടിപരിപ്പ് എള്ള് എന്നിവ ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകള്‍ ആകുക .
കുഴച്ചുവേച്ച ചപ്പാത്തി മാവ്‌ ചെറിയ ഉരുളകള്‍ ആകി കയ്യില്‍ വെച്ച് പരത്തി നടുക്ക്‌ കടല കൂട്ട് വെച്ച് മാവ് കടല കൂട്ട് കാണാത വിധത്തില്‍ ഉരുട്ടുക .എന്നിട്ട് ചെറുതാക്കി പരത്തി ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചുട്ടെടുക്കുക .

നന്ദിയോടെ സഖി .

2 comments:

ശ്രീ said...

നന്ദി

രാജഗോപാൽ said...

കുയക്കുക അല്ല സഖി, കുഴക്കുക...