
കടല -കാല്‍ കപ്പ്
സവാള -ഒന്ന്
പച്ചമുളക് -രണ്ട്
തകാളി പേസ്റ്റ് -ഒരു ടിസ്പൂണ്‍
മല്ലിച്ചപ്പ് ചെറുതായി അറിഞ്ഞത് -കാല്‍ കപ്പ്
മഞ്ഞള്‍ പൊടി -കാല്‍ ടിസ്പൂണ്‍
മുളക്പൊടി -ഒരു ടിസ്പൂണ്‍
ഉപ്പ് -ആവിശ്യത്തിന്
പാല്‍ -കാല്‍ കപ്പ്
അരിപൊടി -ഒരു ടിസ്പൂണ്‍
കടുക് -ഒരു ടിസ്പൂണ്‍
വെളിച്ചെണ്ണ -നാല് ടിസ്പൂണ്‍
വെള്ളം -ഒരു കപ്പ്
തയ്യാറാകുന്ന വിധം
------------------
കടല നാല് മണികൂര്‍ വെള്ളത്തിലിട്ടതിനു ശേഷം കുറച്ച് വെള്ളം ഒയിച്ച് വേവിചെടുകുക.
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിയാല്‍ സവാള ചെറുതായി അറിഞ്ഞത് ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതു വരെ ഇളകുക .
ഇതിലേക്ക് തകാളി പേസ്റ്റ് മഞ്ഞള്‍ പൊടി മുളക് പൊടി എന്നിവ ചേര്‍ത്ത് ഇളകിയ ശേഷം കടല ചേര്‍ക്കുക .
ശേഷം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക .അരിപോടി പാലില്‍ കലകി ഇതിലേക്ക് ഒയിക്കുക .
പാകത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കുക .ചെറുതായി തിളവന്നാല്‍ മല്ലിച്ചപ്പ് പച്ചമുളക് ചെറുതായി അറിഞ്ഞതും ചേര്‍ത്ത് ഇളകുക .ചൂടോടു കൂടി പുട്ടിനു കൂടെ ഉപയോഗികാം .
നന്ദിയോടെ സഖി.
1 comment:
nannaayirikkunnu...ozhichu ennu type cheyyumpol 'zha' type cheyyaan marakkalle...
Post a Comment