Monday, December 6, 2010

ക്യാപ്സികം ചെമ്മീന്‍ ഫ്രൈ


കഴുകിയ വ്രത്തിയാകിയ ചെമ്മീന്‍ -അര കിലോ
ക്യാപ്സികം -ഒന്ന്
മുളക്പൊടി -നാല് ടിസ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു ടിസ്പൂണ്‍
ഉപ്പ്‌ -ആവിശ്യത്തിന്
സവാള -ഒന്ന്
പച്ചമുളക് -രണ്ട്
തക്കാളി -ഒന്ന് ചെറുത്‌
വെളിച്ചെണ്ണ -ആവിശ്യത്തിന്
മല്ലിച്ചപ്പ് ചെറുതായി അരിഞ്ഞത് -കാല്‍ കപ്പ്
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -കാല്‍ കപ്പ്
തയാറാകുന്ന വിധം
---------------------------
മുളക്പൊടി മഞ്ഞള്‍പ്പൊടി ഉപ്പ്‌ എന്നിവ ചേര്‍ത്ത് ചെമ്മീന്‍ അര മണികൂര്‍ വെച്ചതിനു ശേഷം ചൂടായ എണ്ണയില്‍ ഇട്ട് പോരിച്ചെടുകുക .
ചിനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ വെളുത്തുള്ളി ഇട്ട് ബ്രൌണ്‍ നിറമായാല്‍ സവാള ഇട്ട് വയറ്റി പച്ചമുളക് തകാളി എന്നിവ ചേര്‍ത്ത് നല്ലവണ്ണം ഇളകിയത്തിന് ശേഷം ക്യാപ്സികം ചെറുതായി അരിഞ്ഞ് ചേര്‍ത്ത് ഇതിലേക്ക്‌ കുറച്ച് ഉപ്പ് മുളക്പൊടി ചേര്‍ത്ത് പൊരിച്ച ചെമ്മീന്‍ ഇട്ട് നല്ലവണ്ണം ഇളകിയ ശേഷം മല്ലിച്ചപ്പ് വിതറുക . ഒരു പാത്രത്തിലേക്ക് മാറ്റി ചൂടോടു കൂടി ഉപയോഗികുക

നന്ദിയോടെ സഖി

4 comments:

ശ്രീ said...

കൊള്ളാം

jayanEvoor said...

മനുഷ്യനെ കൊതിപ്പിക്കാൻ..!!
(എനിക്കീഷ്ടായില്ല!)

Unknown said...

കൊള്ളാം


http://onlinefmcity.blogspot.com/

Anonymous said...

പാജക കൂറിപ്പുകള്‍ നന്നാവുന്നുണ്ട്.എനിയും പ്രദീക്ഷിക്കുന്നു