Friday, December 3, 2010

ആപ്പിള്‍ ഉപ്പുമാവ്‌


ആപ്പിള്‍ ചെറുതായി നുറുക്കിയത് - ഒരു കപ്പ്
റവ -ഒരു കപ്പ്
പഞ്ചസാര -4 ടിസ്പൂണ്‍
ഉപ്പ് -ആവിശ്യത്തിന്
ക്യാരറ്റ് ചെറുതായി നുറുക്കിയത് -കാല്‍ കപ്പ്
നെയ്യ്‌ -രണ്ട് ടിസ്പൂണ്‍
കടുക്‌ -അര ടിസ്പൂണ്‍
സവാള -ഒന്ന്
പാല്‍ -കാല്‍ കപ്പ്
വെള്ളം -കാല്‍ കപ്പ്
അണ്ടിപരിപ്പ് -കാല്‍ കപ്പ്

തയ്യാറാകുന്ന വിധം
-------------------
ചട്ടിയില്‍ നെയ്യ്‌ ഒഴിച്ച് കടുക്‌ ഇട്ട് പൊട്ടിയ ശേഷം സവാള ചെറുതായി അരിഞ്ഞത് ചേര്‍ത്ത് ബ്രൌണ്‍ നിറമായത്തിനു ശേഷം അണ്ടിപരിപ്പും ക്യാരറ്റും ചേര്‍ത്ത് ഇളകിയ ശേഷം പാലും വെള്ളവും ചേര്‍ത്ത് തിളച്ചാല്‍ പഞ്ചസാരയും ഉപ്പും ചേര്‍ക്കുക .
ഇതിലേക്ക്‌ റവ കുറേശ്ശെ ചേര്‍ത്ത് ഇളകുക .വെള്ളം വറ്റി തുടങ്ങിയാല്‍ ആപ്പിള്‍ ചേര്‍ത്ത് ചെറുതിയില്‍ നല്ലവണ്ണം ഇളകി വെള്ളം പൂര്‍ണ്ണമായും വറ്റിയാല്‍ അടുപ്പില്‍ നിന്നും മാറ്റുക .
ച്ചുടോടു കൂടി ഉപയോഗികാം

നന്ദിയോടെ സഖി.

Tuesday, November 23, 2010

ബ്രഡ് ഉന്നക്കായ

ആവിശ്യമുള്ള സാധനങ്ങള്‍
--------------------------
ബ്രഡ് -4
ശര്‍ക്കര പൊടിച്ചത് -കാല്‍ കപ്പ്
തേങ്ങ ചിരകിയത്‌ -ഒരു കപ്പ്
അണ്ടിപരിപ്പ് -കാല്‍ കപ്പ്
നെയ്യ് -രണ്ട് ടിസ്പൂണ്‍
വെളിച്ചെണ്ണ -പോരികാന്‍ ആവിശ്യത്തിന്
എലകാപോടി -ഒരു ടിസ്പൂണ്‍

തയാറാകുന്ന വിധം
--------------------
ഒരു പാത്രത്തില്‍ നിറയെ വെള്ളം എടുത്ത് ബ്രഡുകള്‍ ഓരോന്ന് വെള്ളത്തില്‍ മുക്കിയ ഉടന വെള്ളത്തില് നിന്നും മാറ്റി കൈകൊണ്ടു വെള്ളം പീഞ്ഞ് ഒഴിവാകുക .ഓരോ ചെറിയ ഉരുളകള്‍ ആകി മാറ്റി വെക്കുക്ക .
ഒരു ചട്ടിയില്‍ നെയ്യ് ഒയിച്ച് അണ്ടിപരിപ്പ് വറുത്തതിനു ശേഷം തെങ്ങ എലകാപോടി ശര്‍കര ഇളക്കി വാങ്ങി വെക്കുക .
ഉരുളകളാകിയ ബ്രഡ് കയ്യില്‍ വെച്ച് പരത്തി നടുക്ക്‌ തേങ്ങാ കൂട്ട് വെച്ച് ബ്രഡ് ഉരുട്ടുക.
ചൂടായ എണ്ണയില്‍ ഇട്ട് പൊരിച്ചെടുക്കുക .
ചൂടോടുകൂടി ഉപയോഗികാം.

നന്ദിയോടെ സഖി.


Monday, October 25, 2010

റവ ലഡു



റവ -ഒരു കപ്പ്
പഞ്ചസാര -കാല്കപ്പ്‌
ഉപ്പ് -ഒരു നുള്ള്
എള്ള് -രണ്ട് ടിസ്പൂണ്‍
അണ്ടിപ്പരിപ്പ് -കാല്‍ കപ്പ്
ഉണകമുന്തിരി -കാല്‍ കപ്പ്
നെയ്യ്‌ -മൂന്ന് ടിസ്പൂണ്‍
പാല്‍ -രണ്ട്‌ ടിസ്പൂണ്‍
condensed milk -ഒരു ടിസ്പൂണ്‍

തയ്യാറാകുന്ന വിധം
-------------------
ചട്ടിയില്‍ നെയ്യ്‌ ഒഴിച്ച് അണ്ടിപരിപ്പ് മുന്തിരി വറുത്ത്‌ കോരുക്ക.
അതെ നെയ്യിലേക് എള്ള് ഇട്ട് പൊട്ടിയ ശേഷം റവ ഇട്ട് ചെറിയ തിയില്‍ കുറച്ച് സമയം ഇളകുക.
പകുതി വേവ് ആകുബോള്‍ ഉപ്പ് , പഞ്ചസാരയും ചേര്‍ത്ത് നല്ലവണ്ണം ഇളകുക.
അടുപ്പില്‍ നിന്ന് വാങ്ങിവെച്ച ശേഷം വറുത്തഅണ്ടി , മുന്തിരി ചേറ്കുക.
ചൂടാറിയ ശേഷം പാല്‍, condensed milk ചേര്‍ത്ത് കുഴച്ച് ഉരുളകളാകി ഉപയോഗികാം.

നന്ദിയോടെ സഖി .

Sunday, October 17, 2010

ആലൂ പൊറോട്ട


മൈദ -ഒരു കപ്പ്
ഉരുളകിഴങ്ങ് -രണ്ട്
തേങ്ങ -രണ്ട് ടിസ്പൂണ്‍
പച്ചമുളക് -രണ്ട്
കറിവേപ്പില -കാല്‍ കപ്പ്‌
സവാള -ഒന്ന്
മല്ലിഇല -ഒരു കപ്പ്
തയാറാകുന്ന വിധം
-------------------
ഉരുളകിയങ്ങ് പുഴുങ്ങി പോടികുക തേങ്ങ പച്ചമുളക് കറിവേപ്പില എന്നിവ ചതചെടുകുക

സവാള മല്ലിഇല ചെറുതായി അറിഞ് ഇതിലേക്ക്‌ ഉരുളകിയങ്ങ് പൊടിച്ചതും തേങ്ങാ ചതച്ചതും ഒന്നിച്ച് കുഴച്ച് ചെറിയ ഉരുളയാകുക

മൈദ കുഴച്ച്‌ ഓരോ ഉരുളയാകി കയില്‍ വെച്ച് ചെറുതായി പരത്തി അതിന്‍റെ നടുക്ക്‌ ഉരുളകിയങ്ങ് കൂട്ട് വെച്ച് കൂട്ട് കാണാത്ത വിധത്തില്‍ മൈദ ഉരുട്ടുക എന്നിട്ട് നല്ലവണ്ണം പരത്തി ചട്ടിയില്‍ നെയ്യ് ഒയിച്ച് ചുട്ടെടുക്കുക.

നന്ദിയോടെ സഖി .

Monday, October 11, 2010

ചെറുനാരങ്ങാ അച്ചാര്‍


ചെറുനാരങ്ങ -അര കിലോ
മുളകുപൊടി(red chilli) -4 ടിസ്പൂണ്‍
മഞ്ഞള്‍ പൊടി -അര ടിസ്പൂണ്‍
എണ്ണ -4 ടിസ്പൂണ്‍
കടുക്‌ -ഒരു ടിസ്പൂണ്‍
സുര്‍ക്ക -രണ്ട് ടിസ്പൂണ്‍
തയാറാകുന്ന വിധം
-----------------
ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ചെറുനാരങ്ങ ഇട്ട് തിളപ്പിച്ച് വെള്ളം ഒഴിവാക്കുക .ഒരു ചെറുനാരങ്ങ നാല് കഷ്ണമാക്കി മുറിക്കുക .
ചിനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്‌ ഇട്ട് പൊട്ടിയ ശേഷം മുളകുപൊടി മഞ്ഞള്‍പൊടി കഷ്ണങ്ങളാകിയ ചെറുനാരങ്ങ എന്നിവ ഓരോന്നായി ചേര്‍ത്ത് നല്ലവണ്ണം ഇളകുക .തിളപ്പിച്ചാറിയ വെള്ളം കാല്കപ്പ്‌ ഒഴിച്ച് നല്ലവണ്ണം ഇളകുക .ചീനച്ചട്ടി അടുപ്പില്‍ നിന്ന് വാങ്ങി വെച്ച് രണ്ട് ടിസ്പൂണ്‍ സുര്‍ക ഒഴികുക .
ചൂടാറിയാല്‍ ഒരു കുപ്പിയിലേക്ക്‌ മാറ്റി നല്ലവണ്ണം മൂടി വെക്കുക.ഒരായ്ച്ചകു ശേഷം ഉപയോഗികാം .

നന്ദിയോടെ സഖി.