Showing posts with label side dish. Show all posts
Showing posts with label side dish. Show all posts

Monday, August 22, 2011

മട്ടന്‍ സുര്‍ബ


മട്ടന്‍ (എല്ലുള്ള) പീസ്‌ -അരകിലോ
വെള്ളം -പാകത്തിന്
കുരുമുളക്-രണ്ട് ടിസ്പൂണ്‍
ഉപ്പ് -പാകത്തിന്
ഓട്‌സ്‌ (ഗോതമ്പ്) -നാല്ടിസ്പൂണ്‍
ചെറിയഉള്ളി -കാല്കപ്പ്
നെയ്യ്‌ RKG -രണ്ട് ടിസ്പൂണ്‍




തയാറാകുന്ന വിധം
------------------
1. മട്ടന്‍ ,കുരുമുളക് ,ഉപ്പ് എന്നിവ വെള്ളം ഒഴിച്ച് ഒരു മണിക്കൂര്‍ തിളപ്പികുക (കുക്കറില്‍ വെച്ചാല്‍
പെട്ടന്ന് റെഡിയാകാം )
2.നല്ലവണ്ണം വെന്തതിനു ശേഷം കഷ്ണം മാറ്റിവെച്ച് മട്ടന്‍ സൂപ്പിലേക്ക് ഓട്‌സ് ചേര്‍ത്ത് ഇളകുക.
3.പാകത്തിന് കുറുകിയാല്‍ അടുപ്പില്‍ നിന്നും വാങ്ങി വെക്കുക.
4.എരിവ് കൂടുതല്‍ ആവിശ്യമുള്ളവക്ക് കുരുമുളക് ചേര്‍കാം.
5. ചെറിയഉള്ളി നെയ്യില്‍ വറുത്ത് സുറുബയില്‍ ഒയിക്കുക,  കൂടെ മാറ്റിവെച്ച മട്ടന്‍ കഷ്ണങ്ങളും .
6.ചെറു ചൂടോടുകൂടി ഉപയോഗികാം.
നന്ദിയോടെ സഖി .

Saturday, February 19, 2011

കോളിഫ്ളവര്‍ എഗ്ഗ് fry


ആവിശ്യമുള്ള സാധനങ്ങള്‍
-----------------------------------
കോളിഫ്ളവര്‍ -ചെറുതായി അറിഞ്ഞത് ഒരു കപ്പ്
എഗ്ഗ് -ഒന്ന്
സവാള -ഒന്ന്
തകാളി -ഒന്ന്
വെളിച്ചെണ്ണ -ആവിശ്യത്തിന്
മഞ്ഞള്‍പ്പൊടി -അര ടിസ്പൂണ്‍
പച്ചമുളക് -മൂന്ന്
ഉപ്പ് -പാകത്തിന്
കറിവേപ്പില -കുറച്ച്
വെള്ളം -പാകത്തിന്

തയാറാകുന്ന വിധം
............................
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ സവാളയും കറിവേപ്പിലയും ഇട്ട് ഇളകി ബ്രൌണ്‍ നിറമായാല്‍ തകാളി പച്ചമുളക് ചേര്‍ത്തതിനു ശേഷം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നല്ലവണ്ണം ഇളകി കോളിഫ്ളവര്‍ ചേര്‍ത്ത് പാകത്തിന് വെള്ളം ഒഴിച്ച് മൂടിവെച്ച് വേവികുക.
വെന്തതിനുശേഷം എഗ്ഗ് പൊട്ടിച്ച് ഒഴിച്ചു ഇളക്കികൊടുകുക പാകത്തിന് വേവ് ആയാല്‍  അടുപ്പില്‍ നിന്ന് വാങ്ങി വെക്കുക .
നന്ദിയോടെ സഖി.

Thursday, December 23, 2010

കടല ചപ്പാത്തി


ഗോതമ്പ് പൊടി -രണ്ട് കപ്പ്
വെള്ളം -ആവിശ്യത്തിന്
ഉപ്പ് - ആവിശ്യത്തിന്
ശര്‍കര പൊടിച്ചത് -കാല്‍ കപ്പ്
തെങ്ങ ചിരകിയത് -കാല്‍ കപ്പ്
കടല -ഒരു കപ്പ്
എള്ള് -രണ്ട് ടിസ്പൂണ്‍
അണ്ടിപരിപ്പ് -കാല്‍ കപ്പ്
നെയ്യ് -ആവിശ്യത്തിന്

തയ്യാറാകുന്ന വിധം
------------------
ഗോതമ്പ് പൊടി പാകത്തിന് ഉപ്പ് ചേര്‍ത്ത് ചപ്പാത്തിക് കുഴകുന്നത് പോലെ വെള്ളം ചേര്‍ത്ത് കുഴക്കുക .
കടല വെള്ളത്തിലിട്ടു കുതിര്‍ന്നതിനു ശേഷം വേവിച്ച് പോടിചെടുകുക .
ഇതിലേക്ക്‌ ശര്‍കര പൊടിച്ചതും തെങ്ങ അണ്ടിപരിപ്പ് എള്ള് എന്നിവ ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകള്‍ ആകുക .
കുഴച്ചുവേച്ച ചപ്പാത്തി മാവ്‌ ചെറിയ ഉരുളകള്‍ ആകി കയ്യില്‍ വെച്ച് പരത്തി നടുക്ക്‌ കടല കൂട്ട് വെച്ച് മാവ് കടല കൂട്ട് കാണാത വിധത്തില്‍ ഉരുട്ടുക .എന്നിട്ട് ചെറുതാക്കി പരത്തി ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചുട്ടെടുക്കുക .

നന്ദിയോടെ സഖി .

Monday, December 6, 2010

ക്യാപ്സികം ചെമ്മീന്‍ ഫ്രൈ


കഴുകിയ വ്രത്തിയാകിയ ചെമ്മീന്‍ -അര കിലോ
ക്യാപ്സികം -ഒന്ന്
മുളക്പൊടി -നാല് ടിസ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു ടിസ്പൂണ്‍
ഉപ്പ്‌ -ആവിശ്യത്തിന്
സവാള -ഒന്ന്
പച്ചമുളക് -രണ്ട്
തക്കാളി -ഒന്ന് ചെറുത്‌
വെളിച്ചെണ്ണ -ആവിശ്യത്തിന്
മല്ലിച്ചപ്പ് ചെറുതായി അരിഞ്ഞത് -കാല്‍ കപ്പ്
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -കാല്‍ കപ്പ്
തയാറാകുന്ന വിധം
---------------------------
മുളക്പൊടി മഞ്ഞള്‍പ്പൊടി ഉപ്പ്‌ എന്നിവ ചേര്‍ത്ത് ചെമ്മീന്‍ അര മണികൂര്‍ വെച്ചതിനു ശേഷം ചൂടായ എണ്ണയില്‍ ഇട്ട് പോരിച്ചെടുകുക .
ചിനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ വെളുത്തുള്ളി ഇട്ട് ബ്രൌണ്‍ നിറമായാല്‍ സവാള ഇട്ട് വയറ്റി പച്ചമുളക് തകാളി എന്നിവ ചേര്‍ത്ത് നല്ലവണ്ണം ഇളകിയത്തിന് ശേഷം ക്യാപ്സികം ചെറുതായി അരിഞ്ഞ് ചേര്‍ത്ത് ഇതിലേക്ക്‌ കുറച്ച് ഉപ്പ് മുളക്പൊടി ചേര്‍ത്ത് പൊരിച്ച ചെമ്മീന്‍ ഇട്ട് നല്ലവണ്ണം ഇളകിയ ശേഷം മല്ലിച്ചപ്പ് വിതറുക . ഒരു പാത്രത്തിലേക്ക് മാറ്റി ചൂടോടു കൂടി ഉപയോഗികുക

നന്ദിയോടെ സഖി

Sunday, October 17, 2010

ആലൂ പൊറോട്ട


മൈദ -ഒരു കപ്പ്
ഉരുളകിഴങ്ങ് -രണ്ട്
തേങ്ങ -രണ്ട് ടിസ്പൂണ്‍
പച്ചമുളക് -രണ്ട്
കറിവേപ്പില -കാല്‍ കപ്പ്‌
സവാള -ഒന്ന്
മല്ലിഇല -ഒരു കപ്പ്
തയാറാകുന്ന വിധം
-------------------
ഉരുളകിയങ്ങ് പുഴുങ്ങി പോടികുക തേങ്ങ പച്ചമുളക് കറിവേപ്പില എന്നിവ ചതചെടുകുക

സവാള മല്ലിഇല ചെറുതായി അറിഞ് ഇതിലേക്ക്‌ ഉരുളകിയങ്ങ് പൊടിച്ചതും തേങ്ങാ ചതച്ചതും ഒന്നിച്ച് കുഴച്ച് ചെറിയ ഉരുളയാകുക

മൈദ കുഴച്ച്‌ ഓരോ ഉരുളയാകി കയില്‍ വെച്ച് ചെറുതായി പരത്തി അതിന്‍റെ നടുക്ക്‌ ഉരുളകിയങ്ങ് കൂട്ട് വെച്ച് കൂട്ട് കാണാത്ത വിധത്തില്‍ മൈദ ഉരുട്ടുക എന്നിട്ട് നല്ലവണ്ണം പരത്തി ചട്ടിയില്‍ നെയ്യ് ഒയിച്ച് ചുട്ടെടുക്കുക.

നന്ദിയോടെ സഖി .

Monday, May 31, 2010

ശര്‍ക്കര പുളി

ആവശ്യമുള്ള സാധനങ്ങള്‍ :
-------------------------
നല്ല കറുപ്പ് നിറമുള്ള പുളി 100 g
ശര്‍ക്കര 50 g
വെളുത്തുള്ളി 4 ഇതള്‍
കടുക്‌ 1 tea spoon
എണ്ണ 2 Table spoon
അരിപ്പൊടി 1 tea spoon
ഉപ്പ്‌ പാകത്തിന്
ഏലക്ക പൊടിച്ചത് ഒരു നുള്ള്
എള്ള് ഒരു നുള്ള്
വെള്ളം ഒന്നര കപ്പ്
കുരുമുളക് 1 tea spoon
തയ്യാറാക്കുന്ന വിധം :
ഒരു കപ്പ്‌ വെള്ളത്തില്‍ അരമണിക്കൂര്‍ പുതര്ത്തിയ പുളി പിഴിഞ്ഞ് ചാര് എടുക്കുക
അരകപ്പ് വെള്ളത്തില്‍ ശര്‍ക്കര ഉരുക്കുക.
ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയ ശേഷം നുറുക്കിയ വെളുത്തുള്ളി ചേര്‍ത്ത്
ഇളക്കുക , ബ്രോണ്‍ കളര്‍ ആയാല്‍ പുളി ചാര് ഒഴിക്കുക.
അല്‍പ്പം കുറുകിയ ശേഷം ശര്കര ലായനി ,ഉപ്പ് ,കുരുമുളക്ക്,എലക്കപോടി,ഒന്നൊന്നായി ചേര്‍ത്തിളക്കുക
അല്പം കൂടി കുറുകിയ ശേഷം അരിപോടി ഒരു ടാബില്‍ സ്പൂണ്‍ വെള്ളത്തില്‍ കലക്കി ചേര്‍ത്ത് നന്നായി കുരുകുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക ....
പാത്രത്തിലേക്ക് മാറ്റിയ ശേഷം എള്ള് വിതറുക
അര മണിക്കൂര്‍ തണുപ്പിച്ച ശേഷം ഉപയോഗിക്കുക ..

നന്ദിയോടെ Mrs സഖി