Wednesday, February 5, 2014

ടോമ്മോട്ടോ എഗ്ഗ് റൈസ് Tomotto Egg Rice


ആവിശ്യമുള്ള സാധനങ്ങള്‍ :
---------------------------
കോഴിമുട്ട 4- 5 എണ്ണം
ബസ്മതി അരി 1 കിലോ
തക്കാളി  ( ഒരു കിലോ അരിക്ക് അരകിലോ തക്കാളി )
സവാള (വലിയ ഉള്ളി ) 3- 4 എണ്ണം
ഇഞ്ചി : ചെറിയ ഒരു കഷണം
വെളുത്തുള്ളി : നാല് കഷണം
പെരുജീരകം : ഒരു നുള്ള്
പട്ട : ചെറിയ കഷണം
ടോമോട്ടോ പേസ്റ്റ് : 2 ടീസ്പൂണ്‍
മാജ്ജി : ഒരു പീസ്‌
ഓയില്‍ : ആവിശ്യത്തിന്
ഉപ്പു : പാകത്തിന്
മഞ്ഞള്‍പ്പൊടി  : 1 ടീസ്പൂണ്‍
മുളക് പോടി : 1 ടീസ്പൂണ്‍
പച്ചമുളക് :  5 എണ്ണം
-----------------
കേരറ്റു : ചുരണ്ടിയത് അല്പം
മല്ലിചെപ്പ് : അല്പം

________________________
പാചകം ചെയ്യുന്ന വിധം :
ചെമ്പ്  അടുപ്പില്‍ വെച്ചു അതിലേക്കു ഓയില്‍ ഒയിക്കുക .
എണ്ണ ചൂടായ ശേഷം അതിലേക്കു ജീരകം ,പട്ട എന്നിവ ചേര്‍ക്കുക .
ശേഷം ഉള്ളിയിട്ട് ചുവക്കുന്നത് വരെ വയറ്റുക .

പിന്നീട്  തക്കാളി ചേര്‍ത്ത് നന്നായി വേവുന്നത്‌ വരെ ഇളക്കികൊണ്ടിരിക്കുക .
ശേഷം ഇഞ്ചി  ,പച്ചമുളക് ,വെളുത്തുള്ളി (ഒരല്‍പം ചതച്ചു ) എന്നിവ  ഇതില്‍ ചേര്‍ത്ത് വയറ്റുക .
ശേഷം ടോമോട്ടോ പേസ്റ്റ് ,മാജി ,ഉപ്പ് ,മഞ്ഞള്‍പ്പൊടി ,മുളക് പോടി  എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി വയറ്റുക.

അരിക്ക് കണക്കാക്കി വെള്ള മോഴിക്കുക ( ഒരു ഗ്ലാസ് അരിക്ക് രണ്ടു ക്ലാസ് വെള്ളം )
കഴുകി വൃത്തിയാക്കിയ അരി , വെള്ളം തിളച്ച ശേഷം ഇതിലേക്ക് ചേര്‍ക്കുക .
പുഴുങ്ങിയ കോഴിമുട്ട ,ഒന്ന് വരിഞ്ഞ ശേഷം ഇതിലേക്ക് (അരിയില്‍ പൂഴ്ത്തി ) ചേര്‍ത്ത് പാത്രം നല്ലവണ്ണം മൂടി, ചെറു തീയില്‍ അര മണികൂര്‍  വെക്കുക ....

ചുരണ്ടിയ കേരറ്റ് ,മല്ലിചെപ്പ് എന്നിവ കൊണ്ട് മുകളില്‍ ഡക്കറേറ്റ് ചെയ്യുക
ശേഷം ചൂടോടെ ഉപയോഗിക്കാം ...

നന്ദിയോടെ ......സഖി

Friday, September 30, 2011

ചപ്പാത്തി റോള്‍ സാന്റ്വിച്ച്


ചപ്പാത്തി പൊടി -ഒരു കപ്പ്
ഉപ്പ് -ആവിശ്യത്തിന്
ചിക്കന്‍ (എല്ല് ഒഴിവാക്കിയത് )പീസ് -ആവിശ്യത്തിന്
ഉരുളകിഴങ്ങ് -രണ്ട്
കോഴിമുട്ട -ഒന്ന്
വെളിച്ചെണ്ണ -ആവിശ്യത്തിന്
മഞ്ഞള്‍പ്പൊടി -അര ടിസ്പൂണ്‍
മുളകുപൊടി -അര ടിസ്പൂണ്‍
ഗ്യാരറ്റ് -ഒന്ന്
തകാളി കെച്ചപ്പ് -ഒരു ടിസ്പൂണ്‍
തയാറാകുന്ന വിധം
-----------------
1 ചപ്പാത്തിപൊടി ചെറു ചൂടുവെള്ളത്തില്‍ കുഴച്ച് വലുതാകി പരത്തി നെയ്യ്‌ പുരട്ടി ചുട്ടെടുക്കുക
2 ഉരുളകിഴങ്ങ് ചെറുതായി വേവിച്ചതിനു ശേഷം നീളത്തില്‍ കട്ട് ചെയ്ത്‌ പൊരിക്കുക
3 ചിക്കന്‍ നീളത്തില്‍ കട്ട് ചെയ്ത് മുളക്പൊടി മഞ്ഞള്‍പൊടി ഉപ്പും ചേര്‍ത്ത് കുഴച്ച് എണ്ണയില്‍ ഇട്ട് പൊരിച്ചെടുകുക.
4 ഗ്യാരറ്റ് ചെറുതായി കട്ട് ചെയുക.
5 കോഴിമുട്ടയില്‍ സവാള ചെറുതായി അറിഞ്ഞ് ചേര്‍ത്ത് പൊരികുക.
6 ചപ്പാത്തിയുടെ നടുക്ക്‌ തകാളി കെച്ചപ്പ് തേച്ച് ഉരുളകിഴങ്ങ് ചിക്കന്‍ കോഴിമുട്ട ഗ്യാരറ്റ് എന്നിവ വെച്ച് റോള്‍ ചെയ്യുക.

നന്ദിയോടെ സഖി.

Monday, August 22, 2011

മട്ടന്‍ സുര്‍ബ


മട്ടന്‍ (എല്ലുള്ള) പീസ്‌ -അരകിലോ
വെള്ളം -പാകത്തിന്
കുരുമുളക്-രണ്ട് ടിസ്പൂണ്‍
ഉപ്പ് -പാകത്തിന്
ഓട്‌സ്‌ (ഗോതമ്പ്) -നാല്ടിസ്പൂണ്‍
ചെറിയഉള്ളി -കാല്കപ്പ്
നെയ്യ്‌ RKG -രണ്ട് ടിസ്പൂണ്‍




തയാറാകുന്ന വിധം
------------------
1. മട്ടന്‍ ,കുരുമുളക് ,ഉപ്പ് എന്നിവ വെള്ളം ഒഴിച്ച് ഒരു മണിക്കൂര്‍ തിളപ്പികുക (കുക്കറില്‍ വെച്ചാല്‍
പെട്ടന്ന് റെഡിയാകാം )
2.നല്ലവണ്ണം വെന്തതിനു ശേഷം കഷ്ണം മാറ്റിവെച്ച് മട്ടന്‍ സൂപ്പിലേക്ക് ഓട്‌സ് ചേര്‍ത്ത് ഇളകുക.
3.പാകത്തിന് കുറുകിയാല്‍ അടുപ്പില്‍ നിന്നും വാങ്ങി വെക്കുക.
4.എരിവ് കൂടുതല്‍ ആവിശ്യമുള്ളവക്ക് കുരുമുളക് ചേര്‍കാം.
5. ചെറിയഉള്ളി നെയ്യില്‍ വറുത്ത് സുറുബയില്‍ ഒയിക്കുക,  കൂടെ മാറ്റിവെച്ച മട്ടന്‍ കഷ്ണങ്ങളും .
6.ചെറു ചൂടോടുകൂടി ഉപയോഗികാം.
നന്ദിയോടെ സഖി .

Sunday, May 15, 2011

ചിക്കന്‍ ബിരിയാണി


ചിക്കന്‍ -ഒരു കിലോ
ബിരിയാണി അരി -ഒരു കിലോ
സവാള -4
തക്കാളി -3
പച്ചമുളക് -4
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -ഒരു കപ്പ്
മല്ലിച്ചപ്പ്‌ -അരകപ്പ്
പുദിന -കാല്കപ്പ്‌
ഗരംമസാല -രണ്ട്ടിസ്പൂണ്‍
മഞ്ഞള്‍പൊടി-അര ടിസ്പൂണ്‍
കുരുമുളക്പൊടി -അര ടിസ്പൂണ്‍
നെയ്യ് -നാല് ടിസ്പൂണ്‍
അണ്ടി മുന്തിരി വറുത്ത് -കാല്‍ കപ്പ്
ഉപ്പ് -പാകത്തിന്
ചെറുനാരങ്ങ -പകുതി

തയ്യാറാകുന്ന വിധം
------------------
1.ഒരു ചെമ്പ് അടുപ്പില്‍ വെച്ച് പകുതി വെള്ളം ഒഴിച്ച് തിളച്ചാല്‍ പാകത്തിന് ഉപ്പ് ചേര്‍ത്തതിനു ശേഷം അരി നല്ലവണ്ണം കഴുകി വെള്ളത്തിലേക് ഇടുക.
ഇതിലേക് ചെറുനാരങ്ങ നിര് ചേര്‍ത് നല്ലവണ്ണം ഇളകി അരി വെന്തതിനുശേഷം വെള്ളം ഊറ്റി ചോറ് മാറ്റിവെക്കുക .
2.ചെമ്പ് അടുപ്പില്‍ വെച്ച് നെയ്യ് ഒഴിച്ച് സവാള വഴറ്റി ബ്രൌണ്‍ നിറമായാല്‍ ഇഞ്ചി വെള്ളുതുള്ളി ചേര്‍ത്ത് ഇളക്കുക .ശേഷം പച്ചമുളക് ചതച്ചതും തകാളി അറിഞ്ഞതും മല്ലിച്ചപ്പ്‌ പുദിനയും പകുതി ചേര്‍ത്ത് വഴറ്റുക
ഇതിലേക് മഞ്ഞള്‍പ്പൊടി കുരുമുളക്പൊടി ഗരംമസാല ഉപ്പ് ചേര്‍ത്ത് വഴട്ടിയത്തിനു ശേഷം ചിക്കന്‍ ചേര്‍ത്ത് ഇളകി ചെറുതിയില്‍ വേവിക്കുക.
ചിക്കന്‍ വെന്ത് വെള്ളംവറ്റി നെയ്യ് തെളിഞ്ഞുവന്നാല്‍ ബാക്കിയുള്ള മല്ലിച്ചപ്പ്‌ പുതിനയും ചേര്‍ത്ത് അതിനു മേലെ ചോറ് ഇട്ടതിനു ശേഷം കുറച്ച് ഗരംമസാലയും അണ്ടി , മുന്തിരി വിതറുക .
നല്ലവണ്ണം മൂടി വെച്ച് , ചെറുതീയില്‍ അര മണികൂര്‍ വെച്ചതിനു ശേഷം ഉപയോഗികാം .

നന്ദിയോടെ സഖി.

Saturday, February 19, 2011

കോളിഫ്ളവര്‍ എഗ്ഗ് fry


ആവിശ്യമുള്ള സാധനങ്ങള്‍
-----------------------------------
കോളിഫ്ളവര്‍ -ചെറുതായി അറിഞ്ഞത് ഒരു കപ്പ്
എഗ്ഗ് -ഒന്ന്
സവാള -ഒന്ന്
തകാളി -ഒന്ന്
വെളിച്ചെണ്ണ -ആവിശ്യത്തിന്
മഞ്ഞള്‍പ്പൊടി -അര ടിസ്പൂണ്‍
പച്ചമുളക് -മൂന്ന്
ഉപ്പ് -പാകത്തിന്
കറിവേപ്പില -കുറച്ച്
വെള്ളം -പാകത്തിന്

തയാറാകുന്ന വിധം
............................
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ സവാളയും കറിവേപ്പിലയും ഇട്ട് ഇളകി ബ്രൌണ്‍ നിറമായാല്‍ തകാളി പച്ചമുളക് ചേര്‍ത്തതിനു ശേഷം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നല്ലവണ്ണം ഇളകി കോളിഫ്ളവര്‍ ചേര്‍ത്ത് പാകത്തിന് വെള്ളം ഒഴിച്ച് മൂടിവെച്ച് വേവികുക.
വെന്തതിനുശേഷം എഗ്ഗ് പൊട്ടിച്ച് ഒഴിച്ചു ഇളക്കികൊടുകുക പാകത്തിന് വേവ് ആയാല്‍  അടുപ്പില്‍ നിന്ന് വാങ്ങി വെക്കുക .
നന്ദിയോടെ സഖി.