Monday, May 31, 2010

ശര്‍ക്കര പുളി

ആവശ്യമുള്ള സാധനങ്ങള്‍ :
-------------------------
നല്ല കറുപ്പ് നിറമുള്ള പുളി 100 g
ശര്‍ക്കര 50 g
വെളുത്തുള്ളി 4 ഇതള്‍
കടുക്‌ 1 tea spoon
എണ്ണ 2 Table spoon
അരിപ്പൊടി 1 tea spoon
ഉപ്പ്‌ പാകത്തിന്
ഏലക്ക പൊടിച്ചത് ഒരു നുള്ള്
എള്ള് ഒരു നുള്ള്
വെള്ളം ഒന്നര കപ്പ്
കുരുമുളക് 1 tea spoon
തയ്യാറാക്കുന്ന വിധം :
ഒരു കപ്പ്‌ വെള്ളത്തില്‍ അരമണിക്കൂര്‍ പുതര്ത്തിയ പുളി പിഴിഞ്ഞ് ചാര് എടുക്കുക
അരകപ്പ് വെള്ളത്തില്‍ ശര്‍ക്കര ഉരുക്കുക.
ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയ ശേഷം നുറുക്കിയ വെളുത്തുള്ളി ചേര്‍ത്ത്
ഇളക്കുക , ബ്രോണ്‍ കളര്‍ ആയാല്‍ പുളി ചാര് ഒഴിക്കുക.
അല്‍പ്പം കുറുകിയ ശേഷം ശര്കര ലായനി ,ഉപ്പ് ,കുരുമുളക്ക്,എലക്കപോടി,ഒന്നൊന്നായി ചേര്‍ത്തിളക്കുക
അല്പം കൂടി കുറുകിയ ശേഷം അരിപോടി ഒരു ടാബില്‍ സ്പൂണ്‍ വെള്ളത്തില്‍ കലക്കി ചേര്‍ത്ത് നന്നായി കുരുകുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക ....
പാത്രത്തിലേക്ക് മാറ്റിയ ശേഷം എള്ള് വിതറുക
അര മണിക്കൂര്‍ തണുപ്പിച്ച ശേഷം ഉപയോഗിക്കുക ..

നന്ദിയോടെ Mrs സഖി